കശ്മീരിൽ പി.ഡി.പി നേതാവ്​​ വെടിയേറ്റ്​ മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭരണ കക്ഷിയായ പി.ഡി.പിയുടെ നേതാവ് വെടിയേറ്റ് മരിച്ചു. പാർട്ടിയുടെ പുൽവാമ ജില്ല പ്രസിഡൻറും മുതിർന്ന നേതാവുമായ അബ്ദുൽ ഗനി ദർ ആണ് മരിച്ചത്. പഗ്ലീന ഏരിയയിൽ വെച്ച് അജ്ഞാതനായ ആയുധധാരി ഇയാൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു.

കാറിൽ സഞ്ചരിക്കുേമ്പാഴായിരുന്നു ആക്രമണം. ഗുരുതരാവസ്ഥയിലായ ദറിനെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. കശ്മീരിലെ സ്തിഥിഗതികളെ കുറിച്ച് ചർച്ച ചെയ്യാൻ പി.ഡി.പി മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രധാനമന്ത്രി മോദിയെ കണ്ടതിന് പിന്നാലെയായിരുന്നു ആക്രമണം. കശ്മീരിലെ പ്രശ്നങ്ങൾ കുറച്ചുകൊണ്ടുവരുന്നതിന് വിഘടന വാദികളുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാകണമെന്ന് മെഹബൂബ മോദിയോട് ആവശ്യപ്പെട്ടതായാണ് വിവരം.

കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പിലുണ്ടായ സംഘർഷത്തിൽ എട്ട് കശ്മീരി യുവാക്കൾ കൊല്ലപ്പെട്ടതിന് ശേഷമുണ്ടായ സംഘർഷങ്ങൾ കെട്ടടങ്ങിയിട്ടില്ല. പലയിടങ്ങളിലും ജനങ്ങളും സുരക്ഷ സൈനികരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. സംഘർഷാവസ്ഥയെ തുടർന്ന്അഞ്ച്ദിവസമായി  അടച്ചിട്ടിരിക്കുന്ന താഴ്വരയിലെ കോളജുകൾ ഇന്ന് തുറന്നിട്ടുണ്ട്. 

Tags:    
News Summary - Kashmir crisis: PDP leader in hospital after attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.